ജെഎന്‍യു മുദ്രാവാക്യ കേസ്; കനയ്യകുമാര്‍, ഉമര്‍ഖാലിദ് ഉള്‍പ്പടെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം! പോലീസിനും മോഡിയ്ക്കും ‘നന്ദി പറഞ്ഞ്’ കനയ്യ കുമാര്‍

വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു

ന്യൂഡല്‍ഹി: 2016ല്‍ ജെഎന്‍യുവില്‍ രാജ്യദ്രാഹ മുദ്രാവാക്യം ഉയര്‍ത്തി എന്ന ആരോപണത്തില്‍ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കള്‍ ഉള്‍പ്പടെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചു. ഡല്‍ഹി പോലീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് വിദ്യാര്‍ത്ഥികള്‍ കാശ്മീരികളാണ്.

പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത ശരിയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഡല്‍ഹി പോലീസിനും നന്ദിയുണ്ടെന്നു കനയ്യ കുമാര്‍ പ്രതികരിച്ചു. മൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കുറ്റപത്രം നല്‍കുന്നതിലൂടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നും രാജ്യത്തെ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. 1200 പേജുകളടങ്ങിയതാണ് കുറ്റപത്രം. കേസില്‍ ആരോപണ വിധേയരായ ഡി. രാജയുടെ മകള്‍ അപരാജിത ഉള്‍പ്പടെ 36ക്കെതിരെ പ്രത്യക്ഷ തെളിവുകളില്ലെന്നും എന്നാല്‍ അവരെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്നും പോലീസ് പറഞ്ഞു.

Exit mobile version