പുതുച്ചേരിയില്‍ വീടിനുള്ളിലേക്ക് മാന്‍ഹോളിലൂടെ വിഷവായു കടന്ന് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

മാന്‍ഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയത്.

പുതുച്ചേരി: പുതുച്ചേരിയില്‍ മാന്‍ഹോളിലൂടെയുള്ള വിഷവായു ശ്വസിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. റെഡ്ഡിപാളയം മേഖലയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പ്രദേശത്തെ വീടുകള്‍ ഒഴിപ്പിച്ചു. മാന്‍ഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയത്.

വിഷ വായു ശ്വസിച്ച് വീട്ടിലെ സ്ത്രീകള്‍ നിലവിളിച്ചിരുന്നു. ഈ ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ 15 വയസുള്ള കുട്ടിയും വിഷപുക ശ്വസിച്ച് മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. റെഡ്ഡിപാളയം, പുതുനഗര്‍ മേഖലയിലെ മുഴുവന്‍ മാന്‍ഹോളുകളും തുറന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version