വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നല്‍കി, ശേഷം വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയിലെ ഉഞ്ച ഗ്രാമത്തിലാണ് സംഭവം നടന്നത്.

ജയ്പൂര്‍: വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നല്‍കിയ ശേഷം വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റില്‍. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയിലെ ഉഞ്ച ഗ്രാമത്തിലാണ് സംഭവം നടന്നത്.

കൃഷ്ണ- മഹേന്ദ്ര എന്നിവരുടെ വിവാഹാഘോഷ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വിവാഹ വേദിയിലെത്തിയ ഉഞ്ച സ്വദേശിയായ ശങ്കര്‍ലാല്‍ ഭാരതി എന്ന അധ്യാപകന്‍ സ്റ്റേജിലെത്തി വധുവിന് സമ്മാനം നല്‍കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ വരനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ വധുവും ബന്ധുക്കളും ആക്രമണത്തെ തടഞ്ഞതിനാല്‍ വരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ALSO READ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കുന്നു, ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഇനി പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താം

ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചതോടെ കല്യാണ വേദിയിലേക്ക് പോലീസ് എത്തുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു. പോലീസ് എത്തിയതോടെ പ്രതികളും കൂട്ടാളികളും സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. വരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിട്ടുണ്ട്. ഇയാള്‍ സ്റ്റേജിലെത്തുന്നതും സമ്മാനം നല്‍കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.

Exit mobile version