ഭക്ഷണം മോശമെന്ന് പരാതിപ്പെട്ടു; എട്ടാംക്ലാസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍

സംഗ്ഗറെഡ്ഡി: ഹോസ്റ്റലില്‍ ഉച്ച ഭക്ഷണത്തിനൊപ്പം വിളമ്പിയ കറി മോശമാണെന്ന് പറഞ്ഞതിന് എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. കാംഗ്ടി മണ്ഡലത്തിലെ താണ്ടയില്‍ നിന്നുള്ള മുകുന്ദ് സംഗറെഡ്ഡിക്കാണ് മര്‍ദനമേറ്റത്.

ജില്ലയിലെ സെന്റ് ജോസഫ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മുകുന്ദ്. എസ്ടി ഹോസ്റ്റലിലാണ് കുട്ടി താമസിച്ച് പഠിക്കുന്നത്. ഞായറാഴ്ച വിളമ്പിയ ഭക്ഷണം കഴിച്ച ശേഷം മുകുന്ദ് വാര്‍ഡനെ സമീപിക്കുകയും വിളമ്പിയ ഭക്ഷണം മോശമാണെന്ന് പറഞ്ഞു. ഇതുകേട്ട വാര്‍ഡന്‍ രാമകൃഷ്ണന്‍ ദേഷ്യപ്പെടുകയും കുട്ടിയെ വടികൊണ്ട് മര്‍ദിക്കുകയും ചെയ്തു.

ഭക്ഷണത്തെക്കുറിച്ച് മറ്റ് കുട്ടികളും പരാതിപ്പെട്ടപ്പോള്‍ അവരോടും രാമകൃഷ്ണന്‍ മോശമായി പെരുമാറി. ഒടുവില്‍ വാര്‍ഡനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version