കോഴ ആരോപണം; രാകേഷ് ആസ്താനയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദ്‌ചെയ്യണം, വിധി ഇന്ന്

സ്ഥാനം നഷ്ടപ്പെട്ട മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന് വാദത്തിനിടെ ഇരുവരും ആരോപണം ഉന്നയിച്ചിരുന്നു

ന്യൂഡല്‍ഹി: കോഴ വാങ്ങിയെന്ന സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന്. ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉച്ചയാക്ക് 2.15ന് വിധി പറയും.

അസ്തനായും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും നല്‍കിയ ഹര്‍ജികളില്‍ ഉച്ചയ്ക്ക് 2.15നാണ് വിധി പറയുക. മാംസ വ്യാപാരിയായ മോയിന്‍ ഖുറേഷിക്ക് എതിരായ കള്ളപ്പണ കേസില്‍ നിന്ന് ഒഴിവാകാന്‍ ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് അസ്താനയ്‌ക്കെതിരെയുള്ള കേസ്. അസ്തനായും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും നല്‍കിയ ഹര്‍ജികളിലാണ് വിധി പറയുന്നത്.

ഈ കേസാണ് സിബിഐ തലപ്പത്തു തര്‍ക്കങ്ങള്‍ രൂക്ഷമാകാന്‍ കാരണമായത്. സ്ഥാനം നഷ്ടപ്പെട്ട മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന് വാദത്തിനിടെ ഇരുവരും ആരോപണം ഉന്നയിച്ചിരുന്നു.

Exit mobile version