ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുഞ്ഞ് വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുഞ്ഞ് വീണു. വെസ്റ്റ് ഡല്‍ഹിയിലെ കെശോപൂര്‍ മാണ്ഡി ഏരിയയിലെ ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അതേസമയം, കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ ഇതുവരെ തിരിച്ചഞ്ഞിട്ടില്ല. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും (എന്‍ഡിആര്‍എഫ്) ഡല്‍ഹി ഫയര്‍ സര്‍വീസു(ഡിഎഫ്എസ്)മാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് കുഞ്ഞ് കുഴല്‍കിണറില്‍ വീണ വിവരം അധികൃതര്‍ക്ക് ലഭിക്കുന്നത്.

‘അഞ്ച് അഗ്‌നിശമന സേനാ വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. 40 അടി താഴ്ചയുള്ള കുഴല്‍കിണറിലേക്ക് കുട്ടി വീണതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു’ ഡിഎഫ്എസ് തലവന്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായും എന്‍ഡിആര്‍എഫും എത്തിയതായും അദ്ദേഹം അറിയിച്ചു. കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി എന്‍ഡിആര്‍എഫ് ഉടന്‍ കുഴിയെടുക്കുമെന്നും പറഞ്ഞു.

Exit mobile version