ഈ മാസം 15ന് മോഡി പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഉദ്ഘാടനത്തിന് മോഡി എത്തുമെന്നാണ് സ്ഥിരീകരണം.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 15ന്
പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഉദ്ഘാടനത്തിന് മോഡി എത്തുമെന്നാണ് സ്ഥിരീകരണം.

ടൂറിസം മന്ത്രാലയം 100 കോടി രൂപ ചിലവിട്ട് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഈമാസം രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളം സന്ദര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

15ന് ദേശീയപാത ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബിജെപി പൊതുസമ്മേളനത്തിലാണ് മോഡി ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമാപന സമ്മേളനത്തിലും മോഡി പങ്കെടുക്കും.

Exit mobile version