യുപിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞു, കുട്ടികളടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേര്‍ മരിച്ചതായി പോലീസ് അറിയിച്ചു.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞ് 15 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേര്‍ മരിച്ചതായി പോലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്ന് പൂര്‍ണിമ ദിനത്തില്‍ ഗംഗാ നദിയില്‍ പുണ്യസ്‌നാനം നടത്തുന്നതിനായി തീര്‍ത്ഥാടകര്‍ കാദര്‍ഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ALSO READ ജീവനക്കാരുടെ അവസരോചിത ഇടപെടല്‍, 44 യാത്രക്കാര്‍ രക്ഷപ്പെട്ടത് വന്‍ അപകടത്തില്‍ നിന്ന്, അഭിനന്ദിച്ച് കെഎസ്ആര്‍ടിസി

ഉടനെ പ്രദേശവാസികള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റ തീര്‍ഥാടകര്‍ക്ക് കൃത്യമായ ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Exit mobile version