എനിക്ക് 56 വയസ്സായി എന്നാല്‍ ദൈവവിശ്വാസിയല്ല, എനിക്ക് മല ചവിട്ടാമോ..! ചോദ്യവുമായി തസ്‌ലീമ നസ്‌റിന്‍

പത്തനംത്തിട്ട:”56 വയസായി, എനിക്ക് ശബരിമലയില്‍ കയറാന്‍ പറ്റുമോ? പക്ഷേ ഞാന്‍ നിരീശ്വരവാദിയാണ്”, ചോദ്യവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമ, കവിത എന്നിവര്‍ മല കയറാന്‍ സാധിക്കാതെ മടങ്ങിയതിന് പിന്നാലെയാണ് തസ്‌ലീമയുടെ ഈ ട്വീറ്റ്.

അതേസമയം മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കില്‍ താന്‍ ഒരിക്കലും ഒരു അമ്പലത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഇന്ത്യന്‍ എഴുത്തുകാരി ഭാവന അറോറ പ്രതികരിച്ചു.

ഭാവനയുടെ ട്വീറ്റ് ഇങ്ങനെ:

”ഞാന്‍ ഒരു മതവിശ്വാസിയല്ലെങ്കില്‍, ഞാന്‍ അമ്പലത്തില്‍ പ്രവേശിക്കുന്നത് മറ്റാരുടെയെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കില്‍, അവരോടുള്ള ബഹുമാനത്തെ പ്രതി ഞാനതു ചെയ്യില്ല. അതാണ് മതേതരത്വം”.

Exit mobile version