വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, 9 കോച്ചുകളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു

9 കോച്ചുകളിലെ ജനല്‍ചില്ലുകളാണ് പൊട്ടിയത്.

ചെന്നൈ: ചെന്നൈ – തിരുനെല്‍വേലിയില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കല്ലേറില്‍ ട്രെയിനിന്റെ നിരവധി ജനല്‍ ചില്ലുകള്‍ തകര്‍ന്നു. 9 കോച്ചുകളിലെ ജനല്‍ചില്ലുകളാണ് പൊട്ടിയത്.

തിരുനെല്‍വേലി വാഞ്ചി മണിയാച്ചിയില്‍ രാത്രി 10:30ന് വച്ചാണ് സംഭവം. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version