ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ്..! പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുത്; രജനീകാന്ത്

ചെന്നൈ: ശബരിമല യുവതി പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയെ ആദരിക്കുന്നു എന്നാല്‍ ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ് പ്രതികരണവുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് രംഗത്ത്. എന്നാല്‍ ക്ഷേത്രങ്ങളിലെ പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുകയാണ്. അതേസമയം സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ ഭക്തര്‍ തുടരുമ്പോഴും നല്ല ഭക്തര്‍ വന്നല്‍ കയറ്റും എന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പത്തനംത്തിട്ട കളക്ടര്‍ പിബി നൂഹ്.

ശബരിമല വിളയത്തില്‍ മാത്രമല്ല മീ ടൂ ക്യാംപെയിന്‍ വിഷയത്തിലും രജനീകാന്ത് തന്റെ അഭിപ്രായം തുറന്നടിച്ചു. മീ ടൂ ക്യാംപെയിന്‍ സ്ത്രീകള്‍ക്ക് നല്ലതാണ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുതെന്നായിരുന്നു രജനീകാന്ത് പ്രതികരിച്ചത്.

Exit mobile version