കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ കട്ടിംഗ് പ്ലെയറുകൊണ്ട് പറിച്ചെടുത്തു; ജനനേന്ദ്രിയം ഇടിച്ചുതകര്‍ത്തു; യുവഐപിഎസ് ഓഫീസര്‍ക്കെതിരെ കൂടുതല്‍ കേസ്

ചെന്നൈ: യുവ ഐപിഎസ് ഓഫീസര്‍ ബല്‍വീര്‍ സിങിന് എതിരെ കൂടുതല്‍ നടപടിക്ക് ഒരുങ്ങി തമിഴ്‌നാട് പോലീസ്. കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ കട്ടിംഗ് പ്ലയര്‍ കൊണ്ട് പിഴുതെടുത്താണ് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബല്‍വീര്‍ സിങ് വിവാദനായകനായത്. നേരത്തെ തന്നെ ബല്‍വീറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തില്‍ ബല്‍വീര്‍ സിങിനും കല്ലിടൈക്കുറിച്ചി പോലീസ് സ്റ്റേഷനിലെ കീഴുദ്യോഗസ്ഥര്‍ക്കുമെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കള്ളിടൈക്കുറിച്ചി പോലീസ് സ്റ്റേഷനിലെ മുന്‍ ഇന്‍സ്പെക്ടര്‍ രാജകുമാരി, കോണ്‍സ്റ്റബിള്‍മാരായ രാമലിംഗം, ജോസഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ജമീന്‍ സിങ്കംപട്ടിയിലെ സൂര്യ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബി-സിഐഡി പോലീസ് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഒരു വിവാഹചച്ചടങ്ങിനിടൈ വധൂ-വരന്മാരുടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തവര്‍ ഉള്‍പ്പടെയുള്ള 10 യുവാക്കളാണ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദന മുറകള്‍ക്കിരയായത്. പിടിയിലാവര്‍ക്ക് എതിരെ ബല്‍വീര്‍ സിങ് ക്രൂരമായ പീഡനമുറയാണ് പ്രയോഗിച്ചിരുന്നത്. സംഭവ സമയത്ത് ബല്‍വീര്‍ സ്്‌റ്റേഷനിലുണ്ടായിരുന്നു എന്ന് പോലീസുകാരുടെ മൊഴിയില്‍ തന്നെയുണ്ട്.

അതേസമയം, തുടക്കത്തില്‍ ബല്‍വീര്‍ സിങ് ഐപിഎസിനെ ഹീറോയായാണ് സോഷ്യല്‍മീഡി വാഴ്ത്തിയിരുന്നത്. എന്നാല്‍ കള്ളിടൈക്കുറിച്ചി പോലീസ് സ്റ്റേഷനില്‍ വെച്ച് താന്‍ അനുഭവിച്ച കസ്റ്റഡി പീഡനത്തെ കുറിച്ച് സൂര്യ എന്ന യുവാവ് സോഷ്യല്‍മീഡിയയില്‍ വീഡിയോയിലൂടെ പങ്കിട്ടതോടെയാണ് ബല്‍വീര്‍ സിങിന്റെ യഥാര്‍ഥ മുഖം വ്യക്തമായത്. ഈ വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഐപിസി സെക്ഷന്‍ 323, 324, 326, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്വേഷണ ഏജന്‍സി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബല്‍വീര്‍ സിങ്ങിനെതിരെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ALSO READ- സഹോദരിയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്; രക്ഷിക്കാനിറങ്ങിയ അമ്മയ്ക്കും ദാരുണമരണം; കാരണം കേട്ട് ഞെട്ടി പോലീസ്

പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ കേടുവരുത്തിയതിനാണ് പോലീസ് സൂര്യയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ശേഷം ബല്‍വീര്‍ സിങ് കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് തന്റെ പല്ലുകള്‍ പിഴുതെറിയുകയായിരുന്നുവെന്ന് സൂര്യ ആരോപിച്ചു. ഇതുവിവാദമായതോടെ ബല്‍വീര്‍ സിങ്ങിനെ സ്ഥലം മാറ്റിയിരുന്നു.

പിന്നാലെ, യുവ ഐപിഎസുകാരന്‍ കട്ടിംഗ് പ്ലയര്‍ കൊണ്ട് പല്ലുകള്‍ പിഴുതെടുത്തുവെന്നും രണ്ട് പേരുടെ വൃഷണം ചതച്ചുവെന്നും ആരോപിച്ച് 10 യുവാക്കളാണ് രംഗത്തെത്തിയത്. തമിഴ്നാട്ടിലെ അംബാസമുദ്രം പോലീസ് ഡിവിഷനിലായിരുന്നു ഈ ക്രൂര സംഭവം. പ്രണയബന്ധത്തെ ചൊല്ലിയുള്ള സംഘര്‍ഷം, പണം കടം കൊടുക്കലിനെ ചൊല്ലിയുള്ള തര്‍ക്കം.

സിസിടിവി ക്യാമറകള്‍ തകര്‍ക്കല്‍, വിവാഹ തര്‍ക്കം തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് 10 യുവാക്കളെയും അറസ്റ്റ് ചെയ്തത്. മര്‍ദ്ദിക്കുകയും മൂന്നോളം പല്ലുകള്‍ പിഴുതെടുക്കുകയും വൃഷണത്തിന് അടിച്ച് പരിക്കേല്‍പ്പിക്കുകയും ഉള്‍പ്പടെയുള്ള ക്രൂരതകളാണ് ഈ യുവാക്കള്‍ നേരിട്ടത്.

also read- താമസിക്കുന്ന ഫ്‌ളാറ്റിന്റെ 29ാം നിലയില്‍ നിന്നും താഴേക്ക് ചാടി; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടല്‍

ഐഐടി ബോംബെയില്‍ നിന്ന് ബിഇ ബിരുദം നേടിയ 2020 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ബല്‍വീര്‍ സിങ്. 2022 ഒക്ടോബര്‍ 15നാണ് ഇദ്ദേഹം അംബാസമുദ്രം പോലീസ് ഡിവിഷനില്‍ എഎസ്പിയായി ചുമതലയേറ്റത്. തുടക്കം മുതല്‍ വാര്‍ത്തകളില്‍ ശ്രദ്ധേയനായിരുന്നു ബല്‍വീര്‍ സിങ്.

Exit mobile version