ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ആളപായമില്ല

അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ പെട്ടെന്ന് കെടുത്താനായില്ല.

ജോധ്പുര്‍: രാജസ്ഥാനിലെ ജോധ്പൂരിലെ ശാസ്ത്രി നഗറിലുള്ള ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ വൈകിട്ടാണ് സംഭവം. കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചു. എന്നാല്‍ ആളപായമൊന്നും ഇല്ലെന്നാണ് ഇപ്പോഴത്തെ വിവരം.

അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ പെട്ടെന്ന് കെടുത്താനായില്ല. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നതിനെപ്പറ്റി വൈകിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മണിക്കൂറുകള്‍ നീണ്ടു.

Exit mobile version