തിരുവനന്തപുരത്ത് പ്ലാസ്റ്റിക്ക് ഗോഡൗണില്‍ വന്‍ തീപിടുത്തം; നാളെ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന വേദിയും കത്തിയമര്‍ന്നു

തീയണക്കുന്നതിനുള്ള ശ്രമം അഗ്‌നിശമന സേന നടത്തുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണില്‍ വന്‍ തീപിടുത്തം. നാളെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദിയും തീപിടുത്തത്തില്‍ തകര്‍ന്നിട്ടുണ്ട്.

തീയണക്കുന്നതിനുള്ള ശ്രമം അഗ്‌നിശമന സേന നടത്തുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല . ഒന്നര മണിക്കൂര്‍ കഴിഞ്ഞും തീ പടരുന്ന സാഹചര്യമാണുള്ളത്. ഫാക്ടറിയില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതാണ് തീയണക്കുന്നതിന് തടസമാകുന്നത്. ഗോഡൗണ്‍ പൂര്‍ണമായി കത്തിയമര്‍ന്നിട്ടുണ്ട്. സമീപവാസികളെ ഒഴിപ്പിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.

അതേസമയം, വിഷപുക ശ്വസിച്ച് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം എട്ട് മണിയോട് കൂടിയാണ് ഗോഡൗണ്‍ തീപിടിച്ചു തുടങ്ങിയത്. രണ്ട് ദിവസം മുമ്പും ഇതേ ഗോഡൗണില്‍ തീപിടിച്ചിരുന്നു. അഞ്ചിലധികം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് അന്ന് തീ അണച്ചത്.

Exit mobile version