കുര്‍ത്തിയും തലപ്പാവും ധരിച്ച് അമ്മായിയച്ഛന്‍: ഷോര്‍ട്‌സും ബനിയനും ധരിച്ച് നവവരന്‍; ആമിര്‍ഖാന്റെ മരുമകന് രൂക്ഷ വിമര്‍ശനം

മുംബൈ: ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെ വിവാഹമാണ് സോഷ്യലിടത്ത് നിറയുന്നത്. താരപുത്രിയുടെ വിവാഹത്തിനിടെ നവവരന്‍ നൂപുര്‍ ശിഖര്ക്കിടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് സോഷ്യലിടത്ത് നടക്കുന്നത്. ഫിറ്റ്‌നസ് ട്രെയിനറായ നുപൂര്‍ 8 കിലോമീറ്റര്‍ ജോഗ് ചെയ്താണ് വിവാഹ വേദിയിലെത്തിയത്. നുപൂര്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാനെത്തിയത് ഷോര്‍ട്‌സും ബനിയനും ധരിച്ചാണ്. ഇതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.

വിവാഹവേദിയെ അപമാനിക്കുന്ന തരത്തില്‍ സാഹചര്യത്തിന് യോജിക്കാത്ത വസ്ത്ര ധാരണമെന്നും നൂപുറിന്റെ പ്രവൃത്തി മോശമായെന്നുമാണ് വിമര്‍ശനങ്ങള്‍. സാധാരണയായി, വരന്‍മാര്‍ കുതിരപ്പുറത്തും ആഡംബര കാറുകളിലും വേദിയിലെത്തുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം എട്ടു കിലോമീറ്റര്‍ ജോഗ് ചെയ്താണ് നുപൂര്‍ വിവാഹവേദിയിലെത്തിയത്.

ബനിയനും ഷോര്‍ട്‌സുമണിഞ്ഞ് ജോഗ് ചെയ്തു വിവാഹവേദിയിലെത്തിയ നൂപുറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജോഗിങ് വസ്ത്രങ്ങളണിഞ്ഞ് വിവാഹ റജിസ്റ്ററില്‍ ഒപ്പുവക്കുന്ന നുപൂറിന്റെ വീഡിയോ ട്രോളന്മാരും ഏറ്റെടുത്തു കഴിഞ്ഞു.

ആമിര്‍ ഖാന്‍ നവവരനെപ്പോലെ കുര്‍ത്തിയും തലപ്പാവും ധരിച്ചു നില്‍ക്കുമ്പോള്‍ നൂപുര്‍ ജോഗിങ് വേഷത്തിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഏറെ വ്യത്യസ്തമായ വിവാഹച്ചടങ്ങുകളാണ് വിവാഹത്തിന് അരങ്ങേറിയത്. വിവാഹപ്രതിജ്ഞ ഏറ്റുചൊല്ലിയ വധൂവരന്മാര്‍ വിവാഹ റജിസ്റ്ററില്‍ ഒപ്പുവച്ചു. ദമ്പതികള്‍ പ്രതിജ്ഞ കൈമാറിയ ഉടന്‍ ഒരു റോക്ക് ഗാനമാണ് കേള്‍പ്പിച്ചത്. തുടര്‍ന്ന് ആമിര്‍ ഖാന്‍ മരുമകന്‍ നൂപുറിനെ ആലിംഗനം ചെയ്തു.

ശേഷം വിവാഹവസ്ത്രമണിഞ്ഞ നൂപുര്‍, ഇറാ ഖാനുമൊത്ത് റിസപ്ഷനില്‍ പങ്കെടുത്തു. കടും നീല എംബ്രോയ്ഡറി ചെയ്ത ബ്ലൗസും പേസ്റ്റല്‍ പിങ്ക് ഹാരെം പാന്റും പേസ്റ്റല്‍ പിങ്ക് ദുപ്പട്ടയുമാണ് ഇറാ ഖാന്‍ ധരിച്ചത്. നൂപുര്‍ ശിഖരെ കറുത്ത ബനിയനും വെള്ള ഷോര്‍ട്ട്‌സും പച്ച സ്‌നീക്കേര്‍സും ധരിച്ചെത്തിയത് വിമര്‍ശനമായെങ്കിലും ഇരുവരും വേദിക്ക് പുറത്ത് വന്നപ്പോള്‍ നൂപുര്‍ പരമ്പരാഗത നീല ഷെര്‍വാണിയിലേക്ക് മാറിയിരുന്നു.

ഇറാ ഖാന്റെ അമ്മയും ആമിര്‍ ഖാന്റെ ആദ്യഭാര്യയുമായ റീന ദത്തയും ആമിറിന്റെ രണ്ടാം ഭാര്യ കിരണ്‍ റാവുവും ഇവരുടെ കുടുംബാംഗങ്ങളും ഒരുമിച്ച് സൗഹാര്‍ദ്ദപൂര്‍വം ചടങ്ങില്‍ പങ്കെടുത്തതും ചര്‍ച്ചയായി. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലില്‍ വച്ച് ഇറാ ഖാന്റെയും നുപൂറിന്റെയും വിവാഹം നടന്നത്. ആമിര്‍ ഖാന്റേയും ആദ്യഭാര്യ റീന ദീത്തയുടെയും മകളാണ് ഇറ ഖാന്‍.

ഇറയും ഫിറ്റ്നെസ് ട്രെയിനറായ നൂപുറും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറിയെങ്കിലും അത്തരമൊരു ബന്ധം തുടര്‍ന്നുകൊണ്ടുപോകണോ എന്ന് ഇരുവര്‍ക്കും സംശയമുണ്ടായിരുന്നു. ഏറെ നാളത്തെ സൗഹൃദത്തിനൊടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ഇരുവരുടെയും വിവാഹ നിശ്ചയം ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇറ്റലിയില്‍ വച്ചാണ് നടന്നത്.

ജനുവരി 8 ന് ഉദയ്പുരില്‍ ഗംഭീര വിവാഹ റിസപ്ഷനാണ് താരകുടുബം പ്ലാന്‍ ചെയ്തിരിക്കുന്നത്. ദമ്പതികള്‍ കുടുംബത്തോടൊപ്പം ഉടന്‍ ഉദയ്പുരിലേക്ക് പോകും. അവരുടെ വ്യവസായ സുഹൃത്തുക്കള്‍ക്കായി ഒരു റിസപ്ഷനും സംഘടിപ്പിക്കും.

Exit mobile version