54 പവൻ സ്വർണവും, ആറ് കിലോ വെള്ളിയും ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച് ജീവനക്കാരൻ; ആഡംബര കാറും വീടും സ്വന്തമാക്കി; കൂട്ടുനിന്ന് സഹപ്രവർത്തകർ;അറസ്റ്റ്

മാർത്താണ്ഡം: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നിന്നും ജ്വല്ലറിയിലെ ജീവനക്കാർ 54 പവനും ആറ് കിലോ സ്വർണവും മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. ഇതേ ജ്വല്ലറിയിലെ ജീവനക്കാരായ അരുമന സ്വദേശിയായ അനീഷ് (29) മോഷണത്തിന് കൂട്ടുനിന്ന പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജ്വല്ലറിയിലെ കളക്ഷനിൽ സ്വർണാഭരണങ്ങൾ കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ട മാനേജർ രഹസ്യമായി നടത്തിയ പരിശോധനിലാണ് മോഷണം പിടിക്കപ്പെട്ടത്. അൻപതിലധികം ജീവനക്കാർ ജോലി ചെയ്യുന്ന വലിയ സ്ഥാപനമായതിനാൽ തന്നം മാനേജർ ഈ നീക്കം ആരേയും അറിയിക്കാതെ ജീവനക്കാരെ നിരീക്ഷിച്ചുവരികയായിരുന്നു.

തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത് പിന്നീട് തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വർണ്ണാഭരണങ്ങൾ മാറ്റി വെയ്ക്കുന്നത് വീഡിയോയിൽ നിന്നും വ്യക്തമായത്.

സ്ഥാപന ഉടമയെ മാനേജർ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് അനീഷ് അടുത്തിടെ വിലകൂടിയ ഇരുചക്ര വാഹനം വാങ്ങിയതായും ആഡംബര വീട് നിർമ്മിച്ചതായും കണ്ടെത്തി. ഇതോടെയാണ് ജ്വല്ലറി ഉടമ പോലീസിൽ പരാതി നൽകിയത്.

ALSO READ- കുട്ടി കര്‍ഷകരുടെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു: അടിയന്തിര സഹായം പ്രഖ്യാപിച്ച് മന്ത്രി

പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ സ്ഥാപനത്തിലെ രണ്ടു സ്ത്രീ ജീവനക്കാരുടെ സഹായത്തോടെയാണ് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതെന്ന് തെളിയുകയായിരുന്നു. തുടർന്നാണ് ശാലിനി, അബിഷ എന്നിവരെയും പോലീസ് പിടികൂടിയത്.

Exit mobile version