സാമ്പത്തിക സംവരണം; ബില്ലിനെ എതിര്‍ത്ത് അണ്ണാ ഡിഎംകെ

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് അണ്ണാ ഡിഎംകെ. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്നും അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ പറഞ്ഞു. മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി ബില്ല് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ നടന്ന ചര്‍ച്ചയിലാണ് അണ്ണാ ഡിഎംകെ എതിര്‍പ്പ് രേഖപ്പെടുത്തിയത്.

അതെസമയം തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ചു. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ സ്വകാര്യമേഖലയിലും 60 ശതമാനം സംവരണം വേണമെന്നും ആവശ്യപ്പെട്ടു.

Exit mobile version