വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി

ലയിലും മുഖത്തും കഴുത്തിലും കാലിലും കുത്തേറ്റ യുവതി ചികിത്സയിലാണ്.

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു യുവാവിനെ വിവാഹം ചെയ്ത 22 കാരിയെ കുത്തിപരിക്കേല്‍പ്പിച്ച് 23കാരനായ അയല്‍വാസി. ഡല്‍ഹിയിലെ ബുലന്ദ് മസ്ജിദിന് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. തലയിലും മുഖത്തും കഴുത്തിലും കാലിലും കുത്തേറ്റ യുവതി ചികിത്സയിലാണ്. ഷാ ബാബു എന്ന 23കാരനാണ് അയല്‍വാസി ആയിരുന്ന ഹസ്മത് ജഹാന്‍ എന്ന 22കാരിയെ നിരവധി തവണ കത്തികൊണ്ട് കുത്തിയത്.

പോലീസ് പറയുന്നത് ഇങ്ങനെ…

യുവതിയും അയല്‍വാസിയായിരുന്നു യുവാവും ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശികളാണ്. ഹൈദരബാദില്‍ തയ്യല്‍ക്കാരായ യുവാവിന് 22കാരി വിവാഹിതയായത് ഇഷ്ടമായിരുന്നില്ല. നാല് മാസം മുന്‍പാണ് യുവതി മുഹമ്മദ് മുന്ന എന്നയാളെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസം യുവതിയെ ദില്ലിയിലെത്തി കണ്ട ഷാ ബാബു വിവാഹിതയായതിനേക്കുറിച്ച് ചോദിച്ച് വഴക്കുണ്ടാക്കുകയായിരുന്നു.

വഴക്കിനിടെ യുവാവ് കത്തിയെടുത്ത് യുവതിയ ആക്രമിക്കുകയായിരുന്നു. യുവതിയുമായി സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ചെയ്തതാണെന്നാണ് 23കാരന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഏറെക്കാലമായി യുവാവ് യുവതിയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഭര്‍ത്താവിന്റെ വീടിന്റെ സമീപത്ത് വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

Exit mobile version