അലോക് വര്‍മയെ തിരിച്ചെടുത്ത നടപടി; സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി! സര്‍ക്കാര്‍ ഇനിയെങ്കിലും പാഠം പഠിക്കണം; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദു ചെയ്ത സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. ഈ വിധിയില്‍ നിന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെസമയം സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത് വന്നിരുന്നു. അലോക് വര്‍മ്മയെ മാറ്റിയത് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി വിധി പാലിക്കുമെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

എന്നാല്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കിയെങ്കിലും സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മ്മയെ കോടതി വിലക്കിയിട്ടുണ്ട്.

Exit mobile version