സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയ് അന്തരിച്ചു

മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് (75) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പ്രമേഹം ഉള്‍പ്പടെയുള്ള അസുഖത്തെ തുടര്‍ന്ന് നവംബര്‍ 12നാണ് സുബ്രത റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ-സ്വപ്ന റോയ്. മക്കള്‍-സുശാന്ത് റോയ്, സീമാന്തോ റോയ്.

1948ല്‍ ബിഹാറിലെ അരാരിയിലാണ് ജനനം. 1976ലാണ് പ്രതിസന്ധിയിലായ സഹാറ ഫിനാന്‍സ് കമ്പനി ഏറ്റെടുക്കുന്നത്. 1978ല്‍ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാര്‍ എന്നുമാറ്റുകയായിരുന്നു. കേവലം 2,000 രൂപ മൂലധനത്തില്‍ ആരംഭിച്ച കമ്പനി വ്യവസായ രംഗത്തെ മുമ്പന്‍മാരാണ്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ബിഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടര്‍ന്ന്, 1990-കളില്‍ സുബ്രത റോയ് ലഖ്നൗവിലേക്ക് മാറുകയും നഗരത്തെ തന്റെ ഗ്രൂപ്പിന്റെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.

ഇന്ത്യ ടുഡേ 2012-ല്‍ റോയിയെ ഏറ്റവും സ്വാധീനമുള്ള പത്താമത്തെ ഇന്ത്യന്‍ വ്യവസായിയായി തെരഞ്ഞെടുത്തിരുന്നു . 2004-ല്‍, ടൈം മാഗസിന്‍ സഹാറ ഗ്രൂപ്പിനെ ‘ ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവ് ‘ എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള 5,000-ത്തിലധികം സ്ഥാപനങ്ങളിലൂടെ സഹാറ പ്രവര്‍ത്തിക്കുന്നു.

Exit mobile version