കുംഭമേളയ്ക്ക് നഗരം ഒരുങ്ങി, ആര്‍ഭാടമായി! മുഖ്യമന്ത്രി പിണറായിയെയും ഗവര്‍ണറെയും നേരിട്ടെത്തി ക്ഷണിച്ച് ഉത്തര്‍പ്രദേശ് മന്ത്രി

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ക്ഷണത്തെ കുറിച്ച് സംസാരിച്ചത്.

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന കുംഭമേളയ്ക്ക് നഗരം ആര്ഡഭാഗ പൂര്‍വ്വം ഒരുങ്ങിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് നഗരിയിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ സമയം മുഖ്യമന്ത്രി പിണറായി വിജയനെയും ഗവര്‍ണര്‍ പി സദാശിവത്തെയും നേരിട്ടെത്തി ക്ഷണിച്ച് ഉത്തര്‍പ്രദേശ് കായിക യുവജന മന്ത്രി ഡോ. നീല്‍കണ്ഠ് തിവാരി.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ക്ഷണത്തെ കുറിച്ച് സംസാരിച്ചത്. കുംഭമേളയിലേക്കും ജനുവരി 21 മുതല്‍ 23 വരെ വാരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലേക്കും ഇരുവര്‍ക്ക് ക്ഷണമുണ്ട്. ക്ഷണിച്ചതിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കാണാന്‍ എത്തിയത്. കുംഭമേളയില്‍ കേരളവുമായി സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളതായും ഇതിനായി കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കുംഭമേളക്ക് ഔപചാരികമായി തുടക്കം കുറിക്കും. 192 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരും ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കും. 71 രാജ്യങ്ങളുടെ പ്രതിനിധികള്‍ ത്രിവേണീ തീരത്ത് തീര്‍ത്ഥാടനത്തിന് മുന്നോടിയായി കൊടികള്‍ ഉയര്‍ത്തിയിട്ടുള്ളതായി തിവാരി അറിയിച്ചു. കുംഭമേളക്കായി പ്രയാഗ് രാജില്‍ 250 കിലോ മീറ്റര്‍ റോഡുകളും 22 പാലങ്ങളും നിര്‍മ്മിച്ച് വലിയൊരു നഗരം തന്നെ സജ്ജമാക്കിക്കഴിഞ്ഞതായും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും തിവാരി പറഞ്ഞു.

സന്ദര്‍ശകര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും വിവിധ നിലവാരങ്ങളിലുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 1,22,000 ശൗചാലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുംഭമേളയുടെ അടുക്കും ചിട്ടയോടുമുള്ള നടത്തിപ്പിനായി 116 കോടി ചെലവില്‍ അഞ്ച് മാസം കൊണ്ട് നിര്‍മിച്ച കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് സെന്റര്‍ സജ്ജമായിക്കഴിഞ്ഞു. 1400 സിസിടിവികളുടെ നീരീക്ഷണത്തിലായിരിക്കും കുംഭനഗരി മുഴുവനും.

Exit mobile version