വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് കോണ്‍ഗ്രസ് എംപി, വൈറലായി വീഡിയോ

ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നായകനായെത്തിയ ചിത്രം സിംമ്പയിലെ അങ്ക് മാരെ എന്ന് ഗാനത്തിന് വിദ്യാര്‍ത്ഥിനികള്‍ ചുവട് വെച്ചു

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് മഹാരാഷ്ട്രയിലെ ബാന്ദ്ര ലോകസഭയില്‍നിന്നുള്ള എംപി മധൂക്കര്‍ കുക്‌ഡെ. ബാന്ദ്രയിലെ ഒരു സ്‌കൂളില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംപി. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നായകനായെത്തിയ സിംമ്പയിലെ അങ്ക് മാരെ എന്ന ഗാനത്തിന് വിദ്യാര്‍ത്ഥിനികള്‍ ചുവട് വെച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഡാന്‍സിനൊപ്പം 60 കാരനായ മധൂക്കര്‍ ചുവടുവെച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. വളരെപ്പെട്ടെന്ന് തന്നെ സംഗതി സമഹമാധ്യമങ്ങളില്‍ തരംഗമായി.

Exit mobile version