ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഒറ്റയടിയ്ക്ക് എത്തിയത് 9000 കോടി രൂപ: 21000 സുഹൃത്തിന് കൈമാറി, പിന്നെ ട്വിസ്റ്റ്

ചെന്നൈ: 105 രൂപ മാത്രമുണ്ടായിരുന്ന ടാക്‌സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് 9000 കോടി രൂപ. ടാക്‌സി ഡ്രൈവറെ ഒറ്റയടിയ്ക്ക് കോടീശ്വരനാക്കിയത് ബാങ്ക് തന്നെയാണ്. എസ്എംഎസിലൂടെയാണ് പഴനി നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാറിനാണ് കോടികള്‍ കിട്ടിയത്.

തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കില്‍ നിന്നാണ് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയത്. അതുവരെ രാജ്കുമാറിന്റെ അക്കൗണ്ടില്‍ 105 രൂപ മാത്രമാണുണ്ടായിരുന്നത്. തട്ടിപ്പാണെന്നാണ് രാജ്കുമാര്‍ ആദ്യം കരുതിയത്. അതിനിടെ കൂട്ടുകാരന് 21,000 രൂപ അയച്ചുകൊടുത്തു. പണം സുഹൃത്തിന് കിട്ടി.

ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന തൂത്തുക്കുടിയില്‍ നിന്ന് രാജ്കുമാറിന് ഫോണ്‍ വിളിയെത്തി. 9,000 കോടി രൂപ അബദ്ധത്തില്‍ നിക്ഷേപിച്ചതാണെന്ന് കണ്ടെത്തിയത്. ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കുകയും ചെയ്തു.

ശേഷം ബാങ്കിന്റെയും രാജ്കുമാറിന്റെയും അഭിഭാഷകര്‍ ചെന്നൈ ത്യാഗരായ നഗറിലുള്ള ബാങ്കിന്റെ ശാഖയിലെത്തി ഒത്തുതീര്‍പ്പിലെത്തി. 9000 കോടി രൂപയില്‍ നിന്ന് പിന്‍വലിച്ച 21,000 രൂപ തിരികെ നല്‍കേണ്ടെന്നും വാഹന വായ്പ നല്‍കാമെന്നും ബാങ്ക് അറിയിച്ചെന്നും രാജ്കുമാര്‍ പറഞ്ഞു.

Exit mobile version