108 അടി ഉയരത്തില്‍ ആദിശങ്കരാചാര്യരുടെ പ്രതിമ; 28 ഏക്കറില്‍ പ്രതിമയുടെ നിര്‍മ്മാണ ചെലവ് രണ്ടായിരം കോടി

ഭോപ്പാല്‍: രാജ്യത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ പുതിയ ശ്രദ്ധാ കേന്ദ്രമാകാന്‍ ആദിശങ്കരാചാര്യരുടെ പ്രതിമ. നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ആദിശങ്കരാചാര്യരുടെ 12ാം വയസ്സിലെ രൂപമാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്.

108 അടി ഉയരത്തില്‍ 28 ഏക്കറിലായിട്ടാണ് ആദിശങ്കരാചാര്യരുടെ ഭീമാകാരമായ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. മാന്ധാത പര്‍വതത്തിലെ ഈ മഹത്തായ പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ടായിരം കോടിയോളം രൂപ ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിമ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ രാജ്യത്തിന് സമര്‍പ്പിക്കും.

‘ഏകത്വത്തിന്റെ പ്രതിമ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഏകദേശം 28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ‘ഏകാത്മധാം’ എന്ന ശങ്കരാചാര്യരുടെ പ്രതിമ നിര്‍മിക്കാന്‍ ഏകദേശം 2,141 കോടി രൂപയാണ് ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിലും പ്രതിമ വലിയ മാറ്റം വരുത്തുമെന്നാണ് കണക്കുകൂട്ടല്‍.

Exit mobile version