ദേശീയപാതയിൽ ഇന്ധനം തീർന്ന് ബസ് നിർത്തിയിട്ടു; പുറകിൽ പാഞ്ഞുകയറി ട്രക്ക്; പതിനൊന്ന് പേർക്ക് ദാരുണമരണം, 12 പേർക്ക് പരിക്കേറ്റു

ഭരത്പുർ: നിർത്തിയിട്ട ബസിന് പുറകിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് ദാരുണമരണം. രാജസ്ഥാനിലെ ഭരത്പുരിൽ ദേശീയപാതയിലാണ് സംഭവം. നിർത്തിയിട്ട ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ പുഷ്‌കറിൽനിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ ഇന്ധനം തീർന്നതിനെത്തുടർന്ന് ദേശീയപാതയിൽ ലഘൻപുരിലെ അന്തര മേൽപാലത്തിൽ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു.

ALSO READ- നാല് നിപ കേസുകളിൽ രണ്ട് പേർ ചികിത്സയിലുള്ളവർ; മരിച്ച ഹാരിസും മുഹമ്മദുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കം; ഹാരിസിന്റെ മൃതദേഹം സംസ്‌കരിച്ചു; സമീപ ജില്ലകളിലും ജാഗ്രത

ബസിന് പിന്നിലായി ഡ്രൈവറും ഏതാനും യാത്രക്കാരും നിൽക്കുകയായിരുന്നു. ഈ സമയത്താണ് ട്രക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയത്. അഞ്ചു പുരുഷന്മാരും ഏഴ് സ്ത്രീകളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version