വളം ചാക്കുകളില്‍ ഇനി പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും

രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കാനാണ് ബാഗുകളിലുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി കര്‍ഷകരോട് ആവശ്യപ്പെടുന്നത്.

ന്യൂഡല്‍ഹി: വളം ചാക്കുകളില്‍ ഉപയോഗിക്കാനുള്ള പുതിയ ഡിസൈനുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോട്ടോയും സന്ദേശവും അടങ്ങിയതാണ് പുതിയ ഡിസൈന്‍. രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കാനാണ് ബാഗുകളിലുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി കര്‍ഷകരോട് ആവശ്യപ്പെടുന്നത്.

വളങ്ങള്‍ക്ക് എല്ലാം ‘ഭാരത്’ എന്ന ഒരൊറ്റ ബ്രാന്‍ഡ് നാമം നല്‍കുന്ന ‘വണ്‍ നേഷന്‍, വണ്‍ ഫെര്‍ട്ടിലൈസേഴ്‌സ്’ പദ്ധതി നടപ്പാക്കാന്‍ ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ‘പ്രധാനമന്ത്രി ഭാരതീയ ജന്‍ഉര്‍വരക് പരിയോജന – പിഎംബിജെപി’ എന്ന പേരിലുള്ള സബ്‌സിഡി പദ്ധതിയുടെ ലോഗോയ്ക്ക് കീഴിലായിരിക്കും എല്ലാ വളങ്ങളും ഇനി രാജ്യത്ത് പുറത്തിറങ്ങുക.

Exit mobile version