നടി ജയപ്രദയ്ക്ക് ആറ് മാസം തടവ്

ചെന്നൈ: ചലച്ചിത്ര നടിയും മുന്‍ ബിജെപി എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‌മോര്‍ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.

അതേസമയം, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കേസിലും ജയപ്രദക്ക് എതിരെ കോടതിയില്‍ കേസുകള്‍ ഉണ്ടായിരുന്നു. ജയപ്രദയ്ക്കെതിരെ രാംപൂരിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 25,000 രൂപയുടെ ബോണ്ട് നല്‍കിയാണ് അന്ന് ജയപ്രദ ജാമ്യത്തിലിറങ്ങിയത്.

Exit mobile version