ബംഗാളി പ്രധാനമന്ത്രിയാകുമെങ്കില്‍ അത് മമത തന്നെ: ബിജെപി നേതാവിന്റെ പരാമര്‍ശത്തില്‍ ഞെട്ടി ബിജെപി കേന്ദ്രങ്ങള്‍

മമതയ്ക്ക് പിറന്നാളാശംസ നേര്‍ന്നു കൊണ്ടായിരുന്നു ദിലീപ് ഘോഷിന്റെ പരാമര്‍ശം.

കൊല്‍ക്കത്ത: ഒരു ബംഗാളി പ്രധാനമന്ത്രിയാകുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും കൂടുതല്‍ സാധ്യത ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. അവര്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സ്വപ്നം കാണുന്നുണ്ട്. ആ പദവിയില്‍ അവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മമതയ്ക്ക് പിറന്നാളാശംസ നേര്‍ന്നു കൊണ്ടായിരുന്നു ദിലീപ് ഘോഷിന്റെ പരാമര്‍ശം. നേതാവിന്റെ പരാമര്‍ശത്തില്‍ ബിജെപി കേന്ദ്രങ്ങള്‍ ആദ്യം ഞെട്ടിയെങ്കിലും 2019 ലും നരേന്ദ്രമോഡി തന്നെ രാജ്യത്തെ നയിക്കുമെന്നും അതാണ് യാഥാര്‍ഥ്യമെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തതോടെ ഞെട്ടല്‍ മാറി.

Exit mobile version