പ്രളയത്തില്‍ രണ്ടിടത്തായി പെട്ടു; ഓണ്‍ലൈനായി വിവാഹം കഴിച്ച് ശിവാനിയും ആഷിഷും

കുളു സ്വദേശിയായ ശിവാനിയും ഷിംല സ്വദേശിയായ ആഷിഷ് സിന്‍ഹയുമാണ് പ്രളയം കാരണം ഓണ്‍ലൈനായി കല്യാണം കഴിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രളവും നാശനഷ്ടങ്ങളും എല്ലാം നാം കണ്ടതാണ്. അതില്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലും ഹിമാചലിലുമാണ് മഴ ഏറ്റവുമധികം ലഭിച്ചതും നാശനഷ്ടങ്ങള്‍ ഉണ്ടായതും. ഹിമാചലില്‍ വലിയ ദുരന്തം തന്നെയാണ് സംഭവിച്ചത്. ശക്തമായ പ്രളയവും ഹിമാചലില്‍ അനുഭവപ്പെട്ടു. ഇതുവരെ നൂറിനടുത്ത് ആളുകളാണ് മഴക്കെടുതിയില്‍ മരിച്ചത്. അതുപോലെ പതിനായിരങ്ങളെയാണ് പ്രളയത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ പ്രളയത്തില്‍ രണ്ട് സ്ഥലങ്ങളിലായി പെട്ടുപോയ രണ്ട് പേര്‍ അവരുടെ വിവാഹം ഓണ്‍ലൈനായി നടത്തിയിരിക്കുകയാണ്. കുളു സ്വദേശിയായ ശിവാനിയും ഷിംല സ്വദേശിയായ ആഷിഷ് സിന്‍ഹയുമാണ് പ്രളയം കാരണം ഓണ്‍ലൈനായി കല്യാണം കഴിച്ചിരിക്കുന്നത്.

ശിവാനിയുടേയും, ആഷിഷിന്റേയും വിവാഹം നേരത്തെ വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് തീരുമാനിച്ചതായിരുന്നു. എന്നാല്‍ പ്രളയം വന്നതോടെ പരസ്പരം കാണാനുള്ള സാഹചചര്യം പോലും അവര്‍ക്കില്ലാതായി. ഇതോടെയാണ് ഓണ്‍ലൈന്‍ വിവാഹമെന്ന തീരുമാനത്തിലേക്ക് ഇരു കുടുംബങ്ങളും എത്തിയത്.

ചടങ്ങുകളെല്ലാം നടത്തി, വീട്ടുകാരും വരനും വധുവുമെല്ലാം വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്ടു. തിയോഗില്‍ നിന്നുള്ള മുന്‍ എംഎല്‍എ രാകേഷ് സിന്‍ഹയാണ് ഇങ്ങനയൊരു വിവാഹം നടന്ന കാര്യം പങ്കുവച്ചത്. ആരും നിലവിലെ സാഹചര്യത്തില്‍ യാത്രകള്‍ക്ക് മുതിരരുത് എന്നും അത് അപകടമാണെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Exit mobile version