വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് സിലിണ്ടർ നോക്കൂവെന്ന് മോഡി പറഞ്ഞത് ഓർക്കണം; ഗ്യാസ് സിലിണ്ടറിൽ പൂജ നടത്തി ഡികെ ശിവകുമാർ

ബംഗളൂരു: കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വിലക്കയറ്റം ഓർമിക്കണമെന്ന് വോട്ടർമാരോട് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. ഗ്യാസ് സിലിണ്ടറിൽ പൂജ നടത്തിയാണ് ഡിജെ ശിവകുമാറിന്റെ ഓർമ്മപ്പെടുത്തൽ.

മേശപ്പുറത്ത് വച്ചിരിക്കുന്ന സിലിണ്ടറിൽ മാലയിട്ട് ആരാധിക്കുന്നതാണ് ശിവകുമാറിന്റെ ചിത്രത്തിൽ കാണുന്നത്. മേശപ്പുറത്ത് പഴവും തേങ്ങയും ഇരിക്കുന്നത് കാണാം. വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് സിലിണ്ടർ നോക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത് ഓർക്കണമെന്ന് ശിവകുമാർ ജനങ്ങളോട് ആവശ്യപ്പെട്ടു.

also read- ‘പൊന്നുമോളെ ഞാനെടുക്കാം’; കണ്ണീരൊതുക്കി പത്തുമാസക്കാരി കുഞ്ഞു നൈറയെ പള്ളിയിലേക്ക് കൈകളിലേന്തിയത് എസ്‌ഐ അബ്ദുൾ ഹക്കീം; നോവായി ഈ ചിത്രം

താനത് പിന്തുടരാൻ മാത്രമാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും ശിവകുമാർ പറഞ്ഞു. കർണാടക നിയമസഭയിലേക്ക് 224 നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കാൻ നാളെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. മെയ് 13നാണ് വോട്ടെണ്ണൽ.

Exit mobile version