ഭക്ഷണത്തിന്റെ പേരിൽ ഞങ്ങൾ ആരെയും കത്തിക്കുന്നില്ല; ബിജെപിയുടെ ഹിന്ദുത്വം അതാണെങ്കിൽ, ഞങ്ങൾക്കു സ്വീകാര്യമല്ല; കലാപത്തിന് കാരണം കാവി പാർട്ടി; ആദിത്യ താക്കറെ

ഹൈദരാബാദ്: ബിജെപിയുടെ ഹിന്ദുത്വ നയത്തിന് എതിരെ ആഞ്ഞടിച്ച് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്രയിൽ കലാപം ഇളക്കിവിടുന്നത് കാവി പാർട്ടിയാണെന്ന് ആദിത്യ താക്കറെ ഹൈദരാബാദിൽ സംസാരിക്കുന്നതിനിടെ ആരോപിച്ചു.

ഹൈദരാബാദ് ഗീതം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ആദിത്യ താക്കറെ ബിജെപിക്ക് എതിരെ ആഞ്ഞടിച്ചത്. ‘നമ്മുടെ ഹിന്ദുത്വം വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്നു. ആളുകൾ കഴിക്കുന്നതിന്റെ പേരിൽ ഞങ്ങൾ ആരെയും കത്തിക്കുന്നില്ല. ബിജെപിയുടെ ഹിന്ദുത്വം അതാണെങ്കിൽ, എനിക്കും എന്റെ അച്ഛനും എന്റെ മുത്തച്ഛനും ഞങ്ങളുടെ ആളുകൾക്കും അത് സ്വീകാര്യമല്ല,’ – എന്നാണ് ആദിത്യ താക്കറെ പറഞ്ഞു.

കൂടാതെ, കേന്ദ്രസർക്കാർ കാരണമാണ് രാമക്ഷേത്രം നിർമിക്കുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും കേന്ദ്രസർക്കാരല്ല സുപ്രീം കോടതിയാണ് തീരുമാനമെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ- പാട്ടുപാടി പണമഴ പെയ്യിച്ച് ഗായിക ഗീത; ഒറ്റ സംഗീതപരിപാടിയിൽ വാരിക്കൂട്ടിയത് നാലര കോടി രൂപ!

‘കാശ്മീരി പണ്ഡിറ്റുകളുടെ കാര്യമോ? ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ അനുകൂല പാർട്ടി എന്തുകൊണ്ടാണ് കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് സംസാരിക്കാത്തത്? ഇന്ന് കശ്മീരി പണ്ഡിറ്റുകൾ പോലും കൊല്ലപ്പെടുമ്പോൾ കശ്മീരിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരാണ് ആവശ്യപ്പെടുന്നത്,’- എന്നും താക്കറെ പറഞ്ഞു.

Exit mobile version