വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, പകരം നരേന്ദ്ര മോഡിക്ക് വോട്ട്; വൈറലായി വിവാഹ ക്ഷണക്കത്തുകള്‍

സൂറത്ത്: വിവാഹ സമ്മാനങ്ങള്‍ക്ക് പകരം നരേന്ദ്ര മോഡിക്ക് വോട്ട് ചോദിച്ച്
വിവാഹ ക്ഷണപത്രം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോഡിക്ക് വോട്ട് ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ആവശ്യം.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വേണ്ടി നിങ്ങളുടെ വോട്ട് എന്നതാണ് ഞങ്ങള്‍ക്കുള്ള സമ്മാനം എന്നായിരുന്നു ക്ഷണക്കത്തിലെ പരാമര്‍ശം. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ ക്ഷണക്കത്ത്.

ഇതുകൂടാതെ മംഗളൂരുവില്‍നിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതും മോഡിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്ഷണക്കത്താണ്. മംഗളൂരു സ്വദേശിയായ അരുണ്‍ പ്രസാദാണ് വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഭരണത്തിലേറിയതിനുശേഷം മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചു നേട്ടങ്ങളെക്കുറിച്ചും പരാമര്‍ശിച്ചുളള വിവാഹ ക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്. ഭൂഷണ്‍ ബ്രാന്‍സണ്‍ എന്നയാളാണ് അത്തരത്തിലുള്ളൊരു ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Exit mobile version