നികുതി വെട്ടിപ്പിനും മറ്റ് തട്ടിപ്പുകള്‍ക്കും സാധ്യത..! 2000 രൂപയുടെ നോട്ട് കേന്ദ്രം പിന്‍വലിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഘട്ടംഘട്ടമായി 2000 രൂപയുടെ നോട്ടുകള്‍ കേന്ദ്രം പിന്‍വലിക്കുമെന്ന് സൂചന. രണ്ടായിരം രൂപയുടെ നോട്ടുകള്‍ നികുതി വെട്ടിപ്പിനും മറ്റ് തട്ടിപ്പുകള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്ന സൂചന മുന്‍ നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നീക്കം.. നോട്ട് ഇറങ്ങിയതുമുതല്‍ ഗുരുതര ആരോപണങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

2018ലെ കണക്ക് പ്രകാരം 18.3 ട്രില്യണ്‍ 2000രൂപ നോട്ടുകളാണ് അച്ചടിച്ചത്. നോട്ടുനിരോധനത്തിന് ശേഷം വന്ന കറന്‍സി ക്ഷാമം പരിഹരിക്കുന്നതിനാണ് സര്‍ക്കാകര്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. നോട്ടുനിരോധനത്തിന് ശേഷം സര്‍ക്കാര്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടതും രണ്ടായിരം രൂപയുടെ നോട്ടിനെ ചൊല്ലിയായിരുന്നു. 1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയ നടപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം എന്ന നിലയിലാണ് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്.

Exit mobile version