മക്കള്‍ ഉപേക്ഷിച്ചു; ഒന്നരക്കോടിയുടെ സ്വത്തുക്കള്‍ യുപി സര്‍ക്കാറിന്: അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തരുതെന്നും മക്കളോട് 86 കാരന്‍

ലഖ്നൗ: മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എല്ലാം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദാനം നല്‍കി വയോധികന്‍. നാഥു സിംഗ് എന്ന 85കാരനാണ് തന്റെ സ്വത്തുക്കള്‍ ഇഷ്ടദാനം നല്‍കിയത്. കൂടാതെ മരണാനന്തരം തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ തന്റെ മകനെയും നാല് പെണ്‍മക്കളെയും തന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുസാഫര്‍നഗറില്‍ താമസിക്കുന്ന നാഥു സിംഗിന് ഒന്നര കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവുമുണ്ട്. അദ്ദേഹത്തിന് ഒരു മകനും നാല് പെണ്‍മക്കളുമാണുളളത്. അതില്‍ മകന്‍ ഒരു സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ്. അയാള്‍ കുടുംബത്തോടൊപ്പം മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. പെണ്‍മക്കള്‍ നാല് പേരും വിവാഹിതരാണ്.

ഭാര്യ മരിച്ച അന്ന് മുതല്‍ നാഥു സിംഗ് ഒറ്റയ്ക്കായിരുന്നു താമസം. ഏഴ് മാസം മുമ്പ് അദ്ദേഹം ഗ്രാമത്തിലെ ഒരു വൃദ്ധസദനത്തിലേക്ക് മാറിയിരുന്നു. തന്നെ കാണുന്നതിനായി മക്കളാരും എത്താതായതോടെയാണ് മരണശേഷം സ്ഥലത്ത് ആശുപത്രിയോ സ്‌കൂളോ പണിയണമെന്നാവശ്യപ്പെട്ട് സ്വത്തുക്കള്‍ സര്‍ക്കാരിന് നല്‍കിയത്.

ഈ പ്രായത്തില്‍ ഞാന്‍ എന്റെ മകനോടും മരുമകളോടുമൊപ്പം ജീവിക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ എന്നോട് മോശമായാണ് പെരുമാറിയത്. അതുകൊണ്ടാണ് സ്വത്ത് കൈമാറാന്‍ ഞാന്‍ തീരുമാനിച്ചത്’, നാഥു സിംഗ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി സിംഗിന്റെ കുടുംബാംഗങ്ങള്‍ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. വൃദ്ധസദനത്തില്‍ എത്തിയ ശേഷം അദ്ദേഹത്തെ കുടുംബാംഗങ്ങള്‍ ആരും തന്നെ സന്ദര്‍ശിച്ചിട്ടില്ലെന്ന് വൃദ്ധസദനത്തിന്റെ മാനേജര്‍ പറഞ്ഞു. അതില്‍ അദ്ദേഹം വളരെ അസ്വസ്ഥനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്ത

Exit mobile version