ബിജെപി നേതാവ് ഖുശ്ബു ദേശീയ വനിതാ കമ്മീഷൻ അംഗം

ന്യൂഡൽഹി: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ ദേശീയ വനിതാ കമ്മീഷൻ അംഗം. താരത്തിന്റെ പേര് കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് ഖുശ്ബു. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വർഷത്തെ കാലാവധിയിൽ വനിതാ ശിശുവികസന മന്ത്രാലയം നാമനിർദേശം ചെയ്തത്.

Khushbu Sundar | Bignewslive

ഝാർഖണ്ഡിൽ നിന്നുള്ള മംമ്താ കുമാരി, മേഘാലയയിലെ ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിർദേശം ചെയ്ത മറ്റ് അംഗങ്ങൾ. ഖുശ്ബു ഡിഎംകെയിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. പിന്നീട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വക്താവായിരിക്കെയാണ് പാർട്ടി അംഗത്വം രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു.

Exit mobile version