84.3 ബില്യണ്‍ ഡോളര്‍ ആസ്തി; അദാനിയെ മറികടന്നു, ഇന്ത്യയിലെ ഏറ്റവും ധനികന്‍ മുകേഷ് അംബാനി

83.9 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. അതേസമയം, 84.3 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ മുകേഷ് അംബാനി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.

ambani

ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയെ പിന്നിലാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ഫോബ്‌സിന്റെ പുതിയ പട്ടികയിലാണ് അംബാനി അദാനിയെ മറികടന്നത്.

ഫോബ്‌സിന്റെ പട്ടികയില്‍ ഗൗതം അദാനി പത്താം സ്ഥാനത്തേക്ക് വീണു. 83.9 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. അതേസമയം, 84.3 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ മുകേഷ് അംബാനി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.

214 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. 178.3 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ഇലോണ്‍ മസ്‌കാണ് രണ്ടാമത്. 126.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്ത്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അദാനിക്ക് വന്‍ തിരിച്ചടി നേരിട്ടത്. ഇതോടെ അദാനി കമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതാണ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ അദാനി താഴേക്ക് പോകാന്‍ കാരണം.

Exit mobile version