കേന്ദ്ര ബജറ്റിൽ നികുതിയിളവ്; സ്വർണ്ണത്തിനും വെള്ളിക്കും വില ഉയരും, മൊബൈൽ ഫോണിന് വില കുറയും, പട്ടിക ഇങ്ങനെ

central budget | Bignewslive

കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചു. ഇതേതുടർന്ന് മൊബൈൽ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചൺ ചിമ്മിനികളുടെ തീരുവ കുറച്ചു. അതേസമയം, സിഗരറ്റിന് മൂന്ന് വർഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി. സിഗരറ്റിന് വില കൂടും. കൂടാതെ, ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുകയും ചെയ്തു, വജ്രത്തിനും വിലകൂടും.

ആദായനികുതിയില്‍ വമ്പന്‍ ഇളവുമായി ബജറ്റ്, 7 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല, കൂടുതല്‍ വിവരങ്ങള്‍

ക്യാമറ പാർട്സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കുകയും ചെയ്തു. ടെലിവിഷൻ സ്പെയർ പാർട്സുകളുടെ കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ൽ നിന്ന് 15 ശതമാനമായാണ് കുറച്ചത്. തുണിത്തരങ്ങൾക്കും വിലവർധിക്കും.

വില വർധിക്കുന്നവ;

സ്വർണം
വെള്ളി
വജ്രം
സിഗരറ്റ്
തുണിത്തരങ്ങൾ
ഇലക്ട്രിക് അടുക്കള ചിമ്മിനി

Exit mobile version