ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി: സഹോദരീ പുത്രന്റെ വെളിപ്പെടുത്തല്‍

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായെന്ന് റിപ്പോര്‍ട്ട്. ദാവൂദ് ഇബ്രാഹിന്റെ സഹോദരീ പുത്രന്റെ വെളിപ്പെടുത്തലെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട്. പത്താന്‍ സ്വദേശിയെയാണ് വിവാഹം കഴിച്ചതെന്ന് ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകന്‍ അലിഷാ ഇബ്രാഹിമാണ് വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ദാവൂദ് തന്റെ ആദ്യ ഭാര്യ മെഹ്ജബീനുമായി വിവാഹമോചനം ചെയ്തിട്ടില്ല. ആദ്യ ഭാര്യ വിവാഹമോചനം ചെയ്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മുംബൈയിലുള്ള ബന്ധുക്കളുമായി ദാവൂദ് ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അലിഷാ ഇബ്രാഹിം വെളിപ്പെടുത്തി.

കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നതെന്നും അലിഷാ അറിയിച്ചു.

Exit mobile version