ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ബസ് കാറുമായി കൂട്ടിയിടിച്ചു! പൊലിഞ്ഞത് 9 ജീവൻ, 28 പേർക്ക് പരിക്ക്

Driver Suffers | Bignewslive

ന്യൂഡൽഹി: ഗുജറാത്തിലെ നവ്‌സാരി ജില്ലയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം. 28ഓളം പേർക്ക് പരിക്കേറ്റതായാണി റിപ്പോർട്ട്. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതാണ് വൻ ദുരന്തത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൊടുന്നനെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിർദിശയിൽ നിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൂറത്തിലെ പെ്മുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. നവ്‌സാരി ദേശീയ പാതയിൽവെച്ചാണ് കാറുമായി കൂട്ടിയിടിച്ചത്. ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മരണപ്പെട്ടത് കാറിലുണ്ടായിരുന്ന യാത്രികരാണ്. പരിക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇതിൽ 11 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വൽസാദിൽനിന്ന് സ്വദേശത്തേക്കു മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു.

Exit mobile version