ബധിരനും മൂകനുമായ യാചകന് ബൈക്ക് ഇടിച്ച് പരിക്കേറ്റു; ആശുപത്രിയില്‍ എത്തിച്ച് പോക്കറ്റ് പരിശോധിച്ചപ്പോള്‍ 3.64 ലക്ഷം രൂപ, ഞെട്ടലോടെ നാട്ടുകാര്‍

അവിടെ നഗരത്തില്‍ ഭിക്ഷ എടുത്ത് കഴിഞ്ഞിരുന്ന ഷെരീഫ് എന്നയാളാണ് ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം ഉണ്ടായിരുന്നിട്ടും ഭിക്ഷക്കാരനായി ജീവിച്ചിരുന്നത്.

beggar

ലക്‌നൗ: ബധിരനും മൂകനുമായ യാചകനെ ബൈക്ക് ഇടിച്ച് പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അയാളുടെ പോക്കറ്റില്‍ 3.64 ലക്ഷം രൂപ കണ്ട് അമ്പരന്ന് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ സംദാര്‍ ഖുര്‍ദിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

അവിടെ നഗരത്തില്‍ ഭിക്ഷ എടുത്ത് കഴിഞ്ഞിരുന്ന ഷെരീഫ് എന്നയാളാണ് ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം ഉണ്ടായിരുന്നിട്ടും ഭിക്ഷക്കാരനായി ജീവിച്ചിരുന്നത്. കുടുംബമില്ലാത്തതിനാല്‍ അനന്തരവന്‍ ഇനായത്ത് അലിക്കൊപ്പമായിരുന്നു അറുപത്തിരണ്ട്കാരനായ ഷെരീഫ് കഴിഞ്ഞിരുന്നത്.

also read: സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിച്ചു; ആറന്മുളയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

ഭട്ടാഹട്ട് ടൗണിലെ ടാക്‌സി സ്റ്റാന്‍ഡിലായിരുന്നു ഷെരീഫ് ദിവസവും യാചിച്ചിരുന്നത്. ഇവിടെ വച്ച് ഒരു വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് ഷെരീഫിന് പരിക്കേറ്റത്. തുടര്‍ന്ന് ആളുകള്‍ പോലീസില്‍ വിവരമറിയിക്കുകയും യാചകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ആശുപത്രിയില്‍ വച്ച് ഇയാളുടെ വീര്‍ത്ത പോക്കറ്റ് പരിശോധിച്ചപ്പോഴാണ് 3.64 ലക്ഷം രൂപ കണ്ടെത്തിയത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെരീഫിന് കാലിന് പൊട്ടലുമുണ്ട്. തുടര്‍ ചികിത്സയ്ക്കായി ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം, കഴിഞ്ഞ ദിവസം ഒഡീഷയിലെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 70 വയസ്സുള്ള ഒരു സ്ത്രീ ഭിക്ഷാടനത്തിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ സംഭാവന ചെയ്തത് ഏറെ വാര്‍ത്തയായിരുന്നു.

Exit mobile version