ഹെലികോപ്റ്റർ അപകടം; പൊലിഞ്ഞത് നാല് ജീവൻ, അശ്വിൻ നാട്ടിലെത്തി മടങ്ങിയത് ഓണത്തിന്, നോവ്

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് നാലു സൈനികർക്ക് വീരമൃത്യു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. അതേസമയം, കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താനുള്ള തിരച്ചിൽനടത്തി വരികയാണ്. ചെറുവത്തൂർ കിഴക്കേമുറിയിലെ എം.കെ. അശോകന്റെയും കെ.വി. കൗസല്യയുടെയും മകൻ കെ.വി. അശ്വിൻ ആണ് വീരമൃത്യു വരിച്ചത്. 24 വയസായിരുന്നു.

ശുചിത്വ പോരാട്ടത്തിന്റെ സന്ദേശം; മുരുകനെ നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി എംബി രാജേഷും മേയര്‍ ആര്യ രാജേന്ദ്രനും

മിഗ്ഗിങ് എന്ന പ്രദേശത്താണ് അപകടം നടന്നത്. രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയതായി വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. അഞ്ചുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ നാലുവർഷമായി സൈന്യത്തിലെ ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു അശ്വിൻ. കഴിഞ്ഞ ഓണത്തിനാണ് അശ്വിൻ നാട്ടിലെത്തി മടങ്ങിയത്. ഞായറാഴ്ചയ്ക്കുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.

Exit mobile version