തിരക്കേറിയ ബസ്സിനുള്ളിൽ നീണ്ട് നിവർന്ന് കിടന്ന് നായയുടെ സുഖ നിദ്ര; ശല്യം ചെയ്യാതെ യാത്രക്കാരും, വീഡിയോ

Sleeping Dog | Bignewslive

തെരുവിൽ അലയുന്ന നായയെ കണ്ടാൽ കല്ലെടുത്ത് എറിയുന്നത് പലരുടെയും പൊതുസ്വഭാവമാണ്. പേവിഷ ബാധയേറ്റുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന വേളയിൽ നായ്ക്കളോട് കരുണ കാണിക്കാൻ ആരും തന്നെ ഒരുക്കവും അല്ല. എന്നാൽ ഇപ്പോൾ ആളുകൾ തിങ്ങിനിറഞ്ഞ ഒരു വാഹനത്തിനുള്ളിലെ നായയുടെ ഉറക്കമാണ് ഏറെ വൈറൽ ആവുന്നത്.

‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’: അകമഴിഞ്ഞ പിന്തുണയുമായി രാമസിംഹന്‍ അബൂക്കര്‍

ഇറ്റലിയിൽ ആണ് സംഭവം. ഇറ്റലിയിലെ ടസ്‌കനി സ്വദേശിയായ സ്റ്റെഫാനോ മാഗി എന്ന മൃഗസ്‌നേഹിയാണ് നായയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറൽ ആയി കഴിഞ്ഞു. തിരക്കുള്ള ബസ്സിനുള്ളിൽ ഇരിക്കാൻ സീറ്റ് കിട്ടാതെ നിൽക്കുന്ന ധാരാളം ആളുകളെ വിഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നത് അല്ലെന്ന് പറഞ്ഞുകൊണ്ടാണ് നായ സീറ്റിൽ കയറി സുഖമായി കിടന്ന് ഉറങ്ങുന്നത്.

രണ്ടുപേർക്ക് ഇരിക്കാനാവുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന സീറ്റിൽ നായയുടെ സുഖമായ ഉറക്കം. എസിയുടെ തണുപ്പ് പിടിച്ച് ബസിലെ തിരക്കൊന്നുമറിയാതെ ഉറങ്ങുകയാണ് നായ. അതേസമയം, നായയെ ഉറക്കത്തിൽ നിന്നും ഉണർത്താനോ ഇറക്കി വിടാനോ ആരും മുതിർന്നതേയില്ല.

സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്ന മറ്റു യാത്രികർക്ക് നൽകുന്ന അതേ പരിഗണന നായയക്ക് നൽകി നിന്നുകൊണ്ട് യാത്ര തുടരുകയായിരുന്നു എല്ലാവരും. നായ കിടക്കുന്നത് വളരെ സ്വാഭാവികമായ കാര്യമെന്ന മട്ടിലാണ് യാത്രികരുടെ പെരുമാറ്റം.

Exit mobile version