ഒടുവിൽ മുട്ടുമടക്കി ഐഎഎസ് ഉദ്യോഗസ്ഥ; പെൺകുട്ടിയോട് മാപ്പപേക്ഷ നടത്തി

Bihar IAS Officer | Bignewslive

പട്‌ന: ബിഹാറിൽ കുറഞ്ഞനിരക്കിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നതിനെക്കുറിച്ച് ചോദ്യമുന്നയിച്ച വിദ്യാർത്ഥനിയോടെ മോശമായി സംസാരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥ. നാപ്കിൻ ചോദിച്ച വിദ്യാർഥിനിയോട് ‘ഇങ്ങനെപോയാൽ ഗർഭനിരോധന ഉറവരെ നിങ്ങൾ ആവശ്യപ്പെടുമല്ലോ’ എന്നായിരുന്നു വനിത-ശിശുവികസനക്ഷേമ വകുപ്പ് മേധാവി ഹർജോത് കൗർ ഭംറയുടെ ചോദ്യം.

എനിക്ക് സമാധാനം വേണം; തമിഴ്-ബോളിവുഡ് നടി ആകാംക്ഷ മോഹന്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍; കുറിപ്പ് കണ്ടെത്തി

സംഭവം വിവാദമായതോടെ തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് പറഞ്ഞ് വിശദീകരണം നൽകിയെങ്കിലും നിരവധി പേർ ഉദ്യോഗസ്ഥയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതോടെനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിരുന്നു. പിന്നാലെയാണ് ഭംഗ പെൺകുട്ടിയോട് ക്ഷമ ചോദിച്ചത്. തന്റെ പരാമർശത്തിൽ ഏതെങ്കിലും പെൺകുട്ടിക്ക് വേദന തോന്നിയിട്ടുണ്ടെങ്കിൽ, അവരോട് ക്ഷമചോദിക്കുന്നുവെന്ന് ഭംറ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനിയോട് ഐഎഎസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയത്. 9-10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. ഇരുപത്, മുപ്പത് രൂപയ്ക്ക് നാപ്കിൻ നൽകാൻ സർക്കാരിനു കഴിയുമോ എന്നായിരുന്നു വിദ്യാർഥിനി ചോദ്യമുന്നയിച്ചത്.

പിന്നാലെ ‘നാളെ നിങ്ങൾപറയും സർക്കാർ ജീൻസ് നൽകണമെന്ന്, അതുകഴിഞ്ഞ ഷൂസ് നൽകണമെന്ന് പറയും. പിന്നെ കുടുംബാസൂത്രണത്തിനുള്ള ഉപാധി, ഗർഭനിരോധന ഉറ നൽകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുമെന്നാണ് ഭംഗ നൽകിയ മറുപടി. ശേഷം വ്യാപക പ്രതിഷേധമാണ് ഭംറയ്ക്ക് നേരെ ഉയർന്നത്.

Exit mobile version