വീണ്ടും വീണ്ടും ജീവനെടുത്ത് സെല്‍ഫി! സെല്‍ഫി എടുത്തതിന് തൊട്ടുപിന്നാലെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേയ്ക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു

ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂര്‍ബഞ്ജില്‍ വച്ചായിരുന്നു സംഭവം.

ഭുവനേശ്വവര്‍: രാജ്യത്ത് വീണ്ടും ഞെട്ടിച്ച് മറ്റൊരു സെല്‍ഫി ദുരന്തം കൂടി. എല്ലാ അറിയിപ്പുകളും നല്‍കിയിട്ടും അവയെ മറികടന്ന് എടുത്ത സെല്‍ഫിയിലാണ് വിദ്യാര്‍ത്ഥിയുടെ ജീവന്‍ പൊലിഞ്ഞത്. ഒഡീഷയിലാണ് സംഭവം. വെള്ളച്ചാത്തിന്റെ അടുത്ത് നിന്ന് സെല്‍ഫി എടുത്തതിന് തൊട്ടുപിന്നാലെ വിദ്യാര്‍ത്ഥി കാല്‍വഴുതി വീഴുകയായിരുന്നു.

കട്ടക്ക് സ്വദേശിയായ രോഹന്‍ മിശ്രയാണ് മരിച്ചത്. ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂര്‍ബഞ്ജില്‍ വച്ചായിരുന്നു സംഭവം. ഭീംകുണ്ടിലെത്തിയ രോഹന്‍ കൂട്ടുക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി വെള്ളച്ചാട്ടത്തില്‍നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വെള്ളച്ചാട്ടത്തില്‍നിന്നും പുഴയിലേക്ക് വീഴുമ്പോള്‍ പാറക്കെട്ടുകളില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ ദൃശ്യങ്ങളില്‍ കാണാം.

Exit mobile version