മദ്യക്കടയുടെ ചുമർ തുരന്ന് അകത്തുകയറി; പണമെടുത്ത് മടങ്ങവെ മദ്യകുപ്പികൾ ‘മാടിവിളിച്ചു’, ഇഷ്ടപ്പെട്ട ബ്രാൻഡ് എടുത്ത് അടിച്ചു ലക്കുകെട്ട് ഉറക്കമായി! പോലീസ് എത്തി വിലങ്ങും ഇട്ടു

ചെന്നൈ: മദ്യക്കടയുടെ ചുമർ തുറന്ന് അകത്തുകയറി പണം എടുത്ത് മദ്യപിച്ച് ലക്കുകെട്ട് കിടന്ന കള്ളന്മാർ പോലീസിന്റെ പിടിയിൽ. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയൻ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിലെ കരവട്ടിയെന്ന സ്ഥലത്തെ സർക്കാർ മദ്യക്കടയായ ടാസ്മാകിന്റെ ചുവരു തുരന്നാണ് കള്ളന്മാർ അകത്തുകയറിയത്.

കല്ല്യാണം മുടക്കികൾ ജാഗ്രതൈ, വീട്ടിൽ കയറി തല്ലുമെന്ന ബോർഡുമായി നാട്ടുകാർ

ശേഷം, കടയിൽ സൂക്ഷിച്ചിരുന്ന പണവുമെടുത്ത് മടങ്ങവെയാണ് കള്ളന്മാരുടെ കണ്ണിൽ നിരന്നിരുന്ന മദ്യകുപ്പികൾ പെട്ടത്. ഇതോടെ പണവും കൈവശം വെച്ച് ഇഷ്ടബ്രാന്റുകൾ എടുത്ത് അടി തുടങ്ങി. ലക്കുകെട്ടതോടെ പുറത്തിറങ്ങാനാവാതെ കള്ളന്മാർ കടയ്ക്കുള്ളിൽ കുടുങ്ങി പോവുകയായിരുന്നു.

പതിവുപോലെ രാത്രി 11 മണിയോടെ കരവട്ടിയിലെ ടാസ്മാക് കടയടച്ചു ജീവനക്കാർ പോയി. രണ്ടുമണിയോടെ കരവപ്പെട്ടി പോലീസിന്റെ പട്രോളിങ് സംഘം കടയുടെ സമീപമെത്തി. കടയുടെ ഉള്ളിൽ മദ്യക്കുപ്പികൾ താഴെ വീഴുന്ന ശബ്ദം പോലീസുകാർ കേട്ടു.

മുന്നിലെ സിസിടിവി ക്യാമറകളുടെ വയറുകൾ മുറിച്ചുമാറ്റിയതു കണ്ടതോടെ കവർച്ചയാണ് നടക്കുന്നതെന്ന് പോലീസ് മനസിലാക്കി. പരിശോധനയിൽ ഒരുവശത്തെ ചുവർ തുരന്നതായും കണ്ടെത്തി. മദ്യക്കുപ്പികൾ താഴെ വീഴുന്ന ശബ്ദം ആവർത്തിച്ചതോടെ ഉള്ളിൽ ആളുണ്ടെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തു. ശേഷം പോലീസ് അകത്തുകയറി ലക്കുകെട്ട് കിടക്കുന്ന കള്ളന്മാരെ പിടികൂടുകയായിരുന്നു.

Exit mobile version