കാശ്മീരില്‍ തെഹരീക് ഉല്‍ മുജാഹിദീന്‍ തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു

ജമ്മു കാശ്മീര്‍: പോലീസ് സേനക്കു നേരെ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ട തെഹരീക് ഉല്‍ മുജാഹിദീന്‍ തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് സംഭവം.

ഈ തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫത്തേ കദലിലെ സെയ്ദ് അലി അക്ബര്‍ പ്രദേശത്ത് ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെയും അവരുടെ കൂട്ടാളിയേയും സുരക്ഷാസേന വെടിവെച്ചുകൊന്നിരുന്നു. അതേസമയം തീവ്രവാദികളുടെ വെടിവെപ്പില്‍ ജമ്മു കശ്മീര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കമാല്‍ കിഷോര്‍ മരിച്ചിരുന്നു.

Exit mobile version