ഒരു കൈയിൽ കുടയും മറ്റേ കൈയിൽ പുസ്തകവും; മധ്യപ്രദേശിലെ സർക്കാർ സ്‌കൂളിൽ നിലത്തിരുന്ന് കുട്ടികളുടെ പഠിത്തം

government school | Bignewslive

ഭോപ്പാൽ: ഒരു കൈയ്യിൽ കുടയും മറ്റേ കൈയിൽ പുസ്തകവും പിടിച്ച് നിലത്തിരുന്ന് പഠിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മധ്യപ്രദേശിലെ ഒരു സർക്കാർ സ്‌കൂളിന്റെ ദുരവസ്ഥയാണ് ഇത്. വീഡിയോ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സ്‌കൂളെന്ന നിലയിൽ സോഷ്യൽ മീഡിയ പോസ്റ്റുകളെ നിരവധി പ്രതിപക്ഷ നേതാക്കളും കോൺഗ്രസും ഏറ്റെടുത്തു കഴിഞ്ഞു.

മധ്യപ്രദേശിലെ സെയോണി ജില്ലയിലെ ഗൈരികലയിലുള്ള സർക്കാർ സ്‌കൂളിന്റെ വീഡിയോ ആണ് വൻതോതിൽ പ്രചരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം സർക്കാർ സ്‌കൂളുകളുടേയും അവസ്ഥ ഇതാണെന്നും ശിവരാജ് സർക്കാരിന്റെ യഥാർഥ അവസ്ഥ ഇതാണെന്നും കോൺഗ്രസ് ആരോപിച്ച് രംഗത്ത് വന്നു.

കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങിനായി ഗൾഫിൽ നിന്ന് ഭർത്താവ് എത്തി നിമിഷങ്ങൾക്കുള്ളിൽ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു!

ഒരു കൈയിൽ കുടയും മറ്റേകൈയിൽ പുസ്തകവുമായി വിദ്യാർത്ഥികൾക്കൊപ്പം പൊട്ടിപ്പൊളിഞ്ഞ കെട്ടിടവും ജനാലയുമുള്ള ക്ലാസുകളിലേക്ക് ക്ഷുദ്രജീവികൾപോലും പലപ്പോഴും കയറി വരുന്നൂവെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസ് നേതാവ് നരേന്ദ്ര സലൂജയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

Exit mobile version