അവിഹിത ബന്ധമെന്ന് സംശയം : വിധവയായ യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭര്‍തൃസഹോദരന്‍

Crime | Bignewslive

ഗാസിയാബാദ് : അവിഹിത ബന്ധം സംശയിച്ച് സഹോദരന്റെ വിധവയായ ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഖാന്‍പൂരിലാണ് സംഭവം. ട്വിങ്കിള്‍ (25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍തൃസഹോദരന്‍ അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു.

2017ലാണ് അഭിഷേകിന്റെ സഹോദരന്‍ ഗൗരവുമായി ട്വിങ്കിളിന്റെ വിവാഹം നടക്കുന്നത്. 2021ല്‍ ഒരു ട്രക്ക് അപകടത്തില്‍ ഗൗരവ് മരണപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിങ്കിള്‍ ഏറെ നേരം ഫോണില്‍ ചിലവഴിക്കുന്നത് അഭിഷേകില്‍ സംശയം ജനിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി പുറത്ത് പോയി തിരികെയെത്തിയ അഭിഷേക് പ്രകോപനമേതുമില്ലാതെ ചുറ്റിക ഉപയോഗിച്ച് ട്വിങ്കിളിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഇത് കൂടാതെ ശരീരത്തില്‍ കത്തി കൊണ്ട് നിരവധി തവണ മുറിവേല്‍പ്പിക്കുകയും ചെയ്തു.

Also read : സാമ്പത്തിക പ്രതിസന്ധി : കൊച്ചു കുട്ടികളെ ഉള്‍പ്പടെ ഇഷ്ടിക ഫാക്ടറികളില്‍ ജോലിക്കയച്ച് താലിബാന്‍

ട്വിങ്കിളിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കൊല ചെയ്യാനുപയോഗിച്ച ചുറ്റികയും വീട്ടില്‍ നിന്ന് കണ്ടെടുത്തു. ട്വിങ്കിള്‍-ഗൗരവ് ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

Exit mobile version