വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേയ്ക്ക് പടരില്ലെങ്കിലും പന്നികളിൽ മാരമായി ബാധിക്കുന്ന വൈറസ്!

വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലേക്ക് അയച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് എത്തിയത്. മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെങ്കിലും പന്നികളിൽ മാരകമായി ബാധിക്കുന്ന വൈറസാണിതെന്ന് അധികൃതർ അറിയിച്ചു.

‘ക്ലാസ്സിലെത്തി പഠിക്കാത്തവരെ എഞ്ചിനീയര്‍ എന്ന് വിളിക്കാന്‍ കഴിയില്ല’ : പഞ്ചാബ്-ഹരിയാന ഹൈക്കോടതി

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ പന്നിഫാമുകളിലും നിരീക്ഷണം കർശനമാക്കാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരുന്നത് വിലക്കുമെന്നും അധികൃതർ അറിയിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മാനന്തവാടിയിലെ ഒരു ഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്ത സാഹചര്യത്തിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

Exit mobile version