ശിവന്റെ വേഷം ധരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം; നടന്‍ അറസ്റ്റില്‍

ഗുഹാവത്തി: ശിവന്റെ വേഷം ധരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച
നടന്‍ അസമില്‍ അറസ്റ്റില്‍. വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശിവന്റെ വേഷത്തില്‍ പ്രതിഷേധിച്ചതിനാണ് നടനെ അറസ്റ്റ് ചെയ്തത്.

നടന്‍ ബിരിന്‍ഞ്ചി ബോറയാണ് അസമില്‍ ഹൈന്ദവ ദൈവമായ ശിവന്റെ വേഷത്തില്‍ പ്രതിഷേധിച്ചതിന തുടര്‍ന്ന് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഇദ്ദേഹത്തെ അസം പോലീസ് അറസ്റ്റു ചെയ്തത്. നടനെ പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു

ഇന്ധനം, അവശ്യവസ്തുക്കള്‍ എന്നിവയുടെ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിലാണ് ശിവന്റെ വേഷം ധരിച്ച് നടന്‍ ബിരിഞ്ചിബോറ പങ്കെടുത്തത്. നാഗോണ്‍ നഗരത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് നടത്തിയ തെരുവുനാടകം.

അതേസമയം പാര്‍വ്വതിയുടെ വേഷം ധരിച്ച് തെരുവ് നാടകത്തില്‍ പങ്കെടുത്ത നടിയെ അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് അറിയിക്കുന്നത്. ഇവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ഇവര്‍ക്കെതിരെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിലും സ്ത്രീകളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചതിന്റെ പേരിലും കേസെടുത്തിട്ടുണ്ടെന്ന് നാഗോണ്‍ പൗലീസ് സൂപ്രണ്ട് ലീനഡോളെ പറഞ്ഞു.

Exit mobile version